ബസ്തറിലെ ഗ്രാമീണരെ മുഖ്യധാരയിലെത്തിക്കും; പ്രധാനമന്ത്രി

Posted on: May 9, 2015 1:39 pm | Last updated: May 10, 2015 at 12:01 pm

NARENDRA MODIബസ്തര്‍: ബസ്തറിലെ ഗ്രാമീണരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുധമെടുത്ത് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയില്ലെന്നും തൊഴിലില്ലായ്മ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചത്തീസ്ഗഡിലെ ബസ്തറില്‍ ഇരുമ്പുരുക്കു ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മോദി. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്തറില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്.