ആലപ്പുഴ: കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കുശ്രമിച്ച നാലു കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയാണ് മരിച്ചത്. ആലപ്പുഴ സായി സെന്ററിലെ തുഴച്ചില്‍ താരങ്ങളായ നാലു പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചാണ് ആത്മഹത്യയ്ക്കുശ്രമിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നുരാവിലെയോടെ ഒരാളുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.സംഭവത്തെ കുറിച്ച് കൊച്ചി റേഞ്ച് ഐജി അജിത്കുമാര്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. നെഹ്റുട്രോഫി വാര്‍ഡിലുള്ള സായി ഹോസ്റ്റലില്‍ താമസിക്കുന്ന കായിക താരങ്ങളളായ നാല് പെണ്‍കുട്ടികളാണ് ആത്മഹത്യാശ്രമം നടത്തിയത്.