ഐജി കോപ്പിയടിച്ചതിന് തെളിവ് ലഭിച്ചെന്ന് ഡെപ്യൂട്ടി റജിസ്ട്രാര്‍

Posted on: May 5, 2015 6:29 pm | Last updated: May 5, 2015 at 6:29 pm

tj joseകൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല എല്‍ എല്‍ എം പരീക്ഷ്‌ക്ക് ഐ ജി ടി.ജെ ജോസ് കോപ്പിയടിച്ചതിന് തെളിവു ലഭിച്ചതായി സര്‍വകലാശാല ഡപ്യൂട്ടി റജിസ്ട്രാര്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കും വി സിക്കും നല്‍കുമെന്നും ഡപ്യൂട്ടി റജിസ്ട്രാര്‍ എ സി ബാബു അറിയിച്ചു. ഐ ജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ വി സിക്ക് മൊഴി നല്‍കിയിട്ടുണ്ട്. എ സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോസിനെതിരായ ആരോപണം അന്വേഷിക്കുന്നത്.

വൈസ് ചാന്‍സലറുടെ നിര്‍ദേശമനുസരിച്ച് കളമശേരി സെന്റ് പോള്‍സ് കോളജിലെത്തി ഡപ്യൂട്ടി റജിസ്ട്രാര്‍ എ.സി. ബാബുവാണ് തെളിവെടുപ്പ് നടത്തി. പരീക്ഷാ ചുമതലയുണ്ടായിരുന്ന സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട് തുടങ്ങി നാല് ജീവനക്കാരില്‍ നിന്ന് അദ്ദേഹം മൊഴിയെടുത്തു. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഡീബാര്‍ അടക്കമുള്ള നടപടികളുമായി സര്‍വകലാശാല മുന്നോട്ടുപോകും.