ഐ പി എല്‍: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് 24 റണ്‍സ് ജയം

Posted on: May 4, 2015 8:10 pm | Last updated: May 4, 2015 at 11:54 pm

chennaiചെന്നൈ: ഐ പി എല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ 24 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 149 വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗളൂരു 19.4 ഓവറില്‍ 124 റണ്‍സിന് ഓള്‍ഔട്ടായി.

49 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ബംഗളൂരു നിരയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ദിനേശ് കാര്‍ത്തിക് (23), എ ബി ഡിവില്ലിയേഴ്‌സ് (21) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ഈശ്വര്‍ പാണ്ഡെയും ഡെയ്ന്‍ ബ്രാവോയുമാണ് ബംഗളൂരുവിനെ പിടിച്ചുകെട്ടിയത്.