കൊട്ടാരക്കരയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സി പി എം നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി

Posted on: May 4, 2015 2:03 pm | Last updated: May 4, 2015 at 11:53 pm

cpmകൊല്ലം: കൊട്ടാരക്കരയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സി പി എം നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി രവീന്ദ്രന്‍ നായരും മറ്റൊരു സി പി എം പ്രാദേശിക നേതാവും മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് എസ് എഫ് ഐ നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. എസ് എഫ് ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ് ഫൈസല്‍ ബഷീര്‍, ഏരിയ സെക്രട്ടറി മിലന്‍ രാജന്‍, ജില്ലാ കമ്മിറ്റി അംഗം ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി.