ദുബൈ അക്വാറിയത്തില്‍ മുതലക്കുഞ്ഞ് പിറന്നു

Posted on: May 2, 2015 6:32 pm | Last updated: May 2, 2015 at 6:32 pm

crocodileദുബൈ: ദുബൈ അക്വാറിയം കാത്തിരുന്ന മുതലക്കുഞ്ഞ് വിരിഞ്ഞു. ദുബൈ അക്വാറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവിലേക്ക് മുതലക്കുഞ്ഞിനെ കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഇതോടെ മാതാപിതാക്കളായ കിംഗ് ക്രോക്കും ഇണയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. 90 ദിവസമെടുത്താണ് മുട്ടവിരിഞ്ഞ് ആദ്യ കുഞ്ഞ് പുറത്തെത്തിയിരിക്കുന്നത്. മുട്ട്‌വിരിയുമോ എന്നതുള്‍പെടെയുള്ള ഏറെ ഉത്കണ്ഠകള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി അക്വാറിയത്തില്‍ കിംഗ് ക്രാക്കിനൊപ്പം കഴിയുന്ന ക്യൂന്‍ ക്രോക്കാണ് മുട്ടയിട്ടത്. 80 വയസുള്ള കിംഗ് ക്രോക്ക് അക്വാറിയത്തിലെ മറ്റ് പെണ്‍മുതലകളുമായി ഇടപഴകാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. അടുത്തകാലത്താണ് ഇണയെ ലഭിച്ചത്. അമ്മ മുതല 59 മുട്ടകളായിരുന്നു ഇട്ടത്. വിരിയുന്നതിന്റെ മുമ്പായി പലകാരണങ്ങളാല്‍ 34 മുട്ടകള്‍ ഒഴിവാക്കിയിരുന്നു.
ബാക്കിവന്ന 25 മുട്ടകളില്‍ ഒന്നാണ് വിരിഞ്ഞത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നേക്കുമെന്നാണ് അക്വാറിയം അധികൃതരുടെ പ്രതീക്ഷ.