എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 30 കിലോ ബാഗേജ് അനുവദിക്കും

Posted on: April 27, 2015 9:00 pm | Last updated: April 27, 2015 at 9:35 pm

ദുബൈ: അടുത്ത മാസം 31 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മെയ് 31 വരെ യാത്ര ചെയ്യുന്ന എല്ലാ ടിക്കറ്റുകാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭ്യമായിരിക്കുമെന്ന് മിന മേഖലക്കായുള്ള റീജിണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ വെളിപ്പെടുത്തി. 30 കിലോ ബാഗേജിന് പുറമേ 10 കിലോ അധികം വേണ്ടവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ 100 ദിര്‍ഹം അടച്ചാല്‍ അനുമതി ലഭിക്കും. ഈ ആനുകൂല്യം യു എ ഇയിലുള്ള എല്ലാ യാത്രക്കാര്‍ക്കും ലഭ്യമായിരിക്കും. വിമാനത്താവളത്തില്‍ എത്തിയ ശേഷം 150 ദിര്‍ഹം അടക്കുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇത് വിമാനത്തിലെ ലഗേജിന് അനുസരിച്ചാവും തീരുമാനിക്കുക. മറ്റ് ജി സി സി രാജ്യങ്ങളിലുള്ളവര്‍ക്കും ആനുകൂല്യം അനുവദിക്കും. ബുക്ക് ചെയ്യുന്ന സയമത്ത് 20 കിലോ ലഗേജും 10 കിലോഗ്രാമിനായി കൂടുതല്‍ തുകയും അടച്ചവര്‍ക്ക് മൊത്തത്തില്‍ 40 കിലോഗ്രാം ലഗേജ് അനുവദിക്കും. ഇതേക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓഫീസുകളിലോ, അംഗീകൃത ട്രാവല്‍ ഏജന്‍സികളിലോ ബന്ധപ്പെടേണ്ടതാണെന്നും ഡിസില്‍വ അഭ്യര്‍ഥിച്ചു.