രാജസ്ഥാനില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

Posted on: April 26, 2015 6:32 pm | Last updated: April 27, 2015 at 12:07 am

indian air forceസൂറത്ഗര്‍(രാജസ്ഥാന്‍): രാജസ്ഥാനിലെ സൂറത്ഗറില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. മൂന്നുപേരുമായി പരീക്ഷണപ്പറക്കല്‍ നടത്തിയ മി35 കോപ്റ്റര്‍ ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ് തകര്‍ന്നു വീണതെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു.

ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിനുത്തരവിട്ടു. അപകട കാരണത്തെ കുറിച്ചോ കോപ്റ്ററിലുണ്ടായിരുന്നവരെ കുറിച്ചോ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല.