വി എസിനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് നീക്കി

Posted on: April 25, 2015 12:54 pm | Last updated: April 26, 2015 at 5:38 pm

vs achuthanandan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് നീക്കി. വി എസിന് പുറമെ പി കെ ഗുരുദാസന്‍, വൈക്കം വിശ്വന്‍ എന്നിവരേയും സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. വി എസിനെ ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ജെ തോമസ് എന്നിവരെ സെക്രട്ടറിയേറ്റില്‍ പുതുതായി ഉള്‍പ്പെടുത്തി.

നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക ക്ഷണപ്രകാരം വി എസ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. യെച്ചൂരിയുടെ നിര്‍ബന്ധമാണ് വി എസിനെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.