Connect with us

Malappuram

വ്യാജ നികുതി ശീട്ടുപയോഗിച്ച് തട്ടിപ്പ്; ഒരാള്‍ കൂടി പോലീസിന്റെ വലയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: മോഷണം ചെയ്തു നികുതി ചീട്ടുകളില്‍ വ്യാജമായി മേല്‍വിലാസമെഴുതി കേസുകളില്‍ നിന്ന് പ്രതികളെ ജാമ്യമെടുക്കുന്ന സംഘത്തിലെ ഒരു പ്രതി കൂടി പെരിന്തല്‍മണ്ണ പോലീസിന്റെ വലയിലായി.
മണ്ണാര്‍ക്കാട് തെങ്കര സ്വദേശി വളപ്പില്‍ വീട്ടില്‍ അബ്ദുട്ടി (49)നെയാണ് സി ഐ കെ എം ബിജു, എസ് ഐ സി കെ നാസര്‍, ടൗണ്‍ ഷാഡോ പോലീസ്, എസ് ഐ ടി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മണ്ണാര്‍ക്കാട് ടൗണില്‍ വെച്ച് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു നാലു പ്രതികളായ മണ്ണാര്‍ക്കാട് കൊടക്കാടില്‍ അക്ബര്‍ അലി (38), അരക്കുപറമ്പ് പുറ്റാണികാട്ടുകളത്തില്‍ യൂസുഫ് (41), പട്ടാമ്പി കീഴായൂര്‍ മാച്ചാം പുള്ളിമുസ്തഫ (46), മണ്ണാര്‍ക്കാട് അരയന്‍കോട് ലക്ഷംവീട് കോളനിയിലെ പ്രേമന്‍ (55) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ പ്രതിയുടെ അറ്റസ്റ്റോടെ ഈ സംഘം വിവിധ കോടതികളിലായി വ്യാജ നികുതി ശീട്ടുപയോഗിച്ച് ജാമ്യം എടുത്ത പ്രതികളെയും കേസിലുള്‍പ്പെട്ട കളവുമുതലുകളുടെയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും പോലീസ് പറഞ്ഞു. ജാമ്യം എടുത്ത പ്രതികളുടെ പേര് വിവരങ്ങളും അവരുള്‍പ്പെട്ട കേസുകളുടെ വിവരങ്ങളും, ജാമ്യമെടുത്ത കേസുകളില്‍ ജാമ്യക്കാരായി നിന്ന് പണം കൈപ്പറ്റിയവരെ കുറിച്ചും അതത് കോടതികളുടെ ഉത്തരവോടെ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു. 2014 നവംബര്‍ മാസത്തില്‍ അരക്കുപറമ്പ് വില്ലേജ് ഓഫീസിന്റെ വാതില്‍ തകര്‍ത്താണ് ഓഫീസില്‍ നിന്നും വില്ലേജ് ഓഫീസറുടെ സീലോടുകൂടിയുള്ള നികുതി ശീട്ടിന്റെ രണ്ട് ബുക്കുകള്‍ മോഷ്ടിക്കപ്പെട്ടത്. ഈ റസീപ്റ്റുകള്‍ ഉപയോഗിച്ചാണ് ഇത്രയും വലിയ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത് ഇത്തരം ശീട്ടുകളുപയോഗിച്ച് കോടതി ഉത്തരവ് പ്രകാരം സൂക്ഷിക്കുന്ന തൊണ്ടി മുതലുകള്‍ക്കു പോലും ജാമ്യം തരപ്പെടുത്തി കൊടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലല്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അറസ്റ്റ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി കോടതി ഉത്തരവ് പ്രകാരം റിമാന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ കീഴിലുള്ള പ്രത്യേകന്വേഷണ സംഘം തലവന്മാരും ടൗണ്‍ ഷാഡോ പോലീസിലേയും എസ് ഐ ടിയിലേയും അന്വേഷണദ്യോഗസ്ഥരും ആണ് കേസുകളുടെ തുടരന്വേഷണം നടത്തുന്നത്.

Latest