മയക്കുമരുന്ന് വ്യാപനത്തിനെതിരെ ദേശ ജാഗ്രതാ സമിതി

Posted on: April 23, 2015 11:40 am | Last updated: April 23, 2015 at 11:40 am

കൊടുവള്ളി: കൊടുവള്ളിയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും പ്രതിരോധിക്കുന്നതിന് ദേശ ജാഗ്രതാസമിതി നിലവില്‍ വന്നു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കോതൂര്‍ മുഹമ്മദ്, കെ കെ എ ഖാദര്‍, ഇ സി മുഹമ്മദ്, ഒ പി റസാഖ്, നാരായണന്‍, കെ ടി അഹ്മദ് കോയ, എ കെ അബ്ദുല്‍ മജീദ്, ബാവക്കുട്ടി, പി പി ഇബ്‌റാഹിം, യു കെ ഖാദര്‍ മാസ്റ്റര്‍, പി ടി അസ്സയിന്‍കുട്ടി, പി മുഹമ്മദ് പ്രസംഗിച്ചു. ഒ പി ഐ കോയ സ്വാഗതവും എം കെ അഹമ്മദ ്‌കോയ നന്ദിയും പറഞ്ഞു.