ഐ പി എല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 16 റണ്‍സ് ജയം

Posted on: April 22, 2015 9:25 pm | Last updated: April 22, 2015 at 9:25 pm

sun risersകൊല്‍ക്കത്ത: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 16 റണ്‍സ് വിജയം. 118 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടാനേ സാധിച്ചുള്ളു. മഴമൂലം തടസ്സപ്പെട്ട മല്‍സരം 12 ഓവറാക്കി വെട്ടിചുരുക്കിയിരുന്നു.

55 പന്തുകളില്‍ നിന്നും 91 റണ്‍സെടുത്ത നായകന്‍ വാര്‍ണറുടെ ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിനെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചത്. ശിഖര്‍ധവാനൊപ്പം ഒന്നാം വിക്കറ്റില്‍ 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 36 പന്തില്‍ നിന്നാണ് വാര്‍ണര്‍ അര്‍ധസെഞ്ച്വറി നേടിയത്. ധവാന്‍ 51 റണ്‍സെടുത്തു. മോര്‍ക്കല്‍ രണ്ടു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ക്കു മികച്ച കൂട്ടുകെട്ടുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ഉത്തപ്പ 34 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. മനീഷ് പാണ്ഡെ 33 ഉം റസ്സല്‍ 19 ഉം റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും വിജയം നേടാനായില്ല.