നേപ്പാളില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 17 ഇന്ത്യക്കാര്‍ മരിച്ചു

Posted on: April 22, 2015 7:20 pm | Last updated: April 23, 2015 at 12:08 am
SHARE

nepal bus accidentകാഠ്മണ്ഡു: നേപ്പാളില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് പുഴയിലേക്കു മറിഞ്ഞു 17 ഇന്ത്യക്കാര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 6.40 നു കാഠ്മണ്ഡുവില്‍ നിന്നു 16 കിലോമീറ്റര്‍ അകലെ ധാഡിംഗ് ജില്ലയില്‍ പൃഥ്വി ഹൈവേയിലായിരുന്നു അപകടം.

റോഡില്‍ നിന്നു തെന്നിമറിഞ്ഞ ബസ് 150 മീറ്റര്‍ താഴ്ചയില്‍ പുഴയിലേക്കു മറിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പശുപതിനാഥ് ക്ഷേത്രദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.