കെ ബാബുവിന് 10 കോടി നല്‍കിയെന്ന് ബിജുവിന്റെ രഹസ്യ മൊഴി

Posted on: April 22, 2015 1:04 pm | Last updated: April 23, 2015 at 12:07 am

biju ramesh

തിരുവനന്തപുരം: മന്ത്രി കെ ബാബുവിന് പത്ത് കോടി നല്‍കിയെന്ന് ബിജു രമേശിന്റെ രഹസ്യ മൊഴി. ധനമന്ത്രി കെ.എം മാണിയും പണം ആവശ്യപ്പെട്ടു. 30 പേജുള്ള മൊഴിയാണ് ബിജു രമേശ് കോടതിയില്‍ നല്‍കിയത്.

ബാര്‍ കേസുമായി ബന്ധപ്പെട്ടു മന്ത്രി ബാബുവിന്റെ വീട്ടില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നുവെന്ന് മൊഴിയില്‍ പറയുന്നു. ബാബു ആവശ്യപ്പെട്ടിടത്തു പണം എത്തിച്ചു. ഓരോ വര്‍ഷവും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ബാബുവിനു പണം നല്‍കി. മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപയാണു നല്‍കിയത്.

50 ലക്ഷം രൂപ മാണിയുടെ പാലയിലെ വീട്ടില്‍വച്ചു കൈമാറി. കെ.എം. മാണി പണം ആവശ്യപ്പെട്ടെന്നു രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ബാര്‍ ഉടമകളുടെ യോഗത്തിലാണു രാജ്കുമാര്‍ ഉണ്ണി ഇക്കാര്യം പറഞ്ഞത്.