കള്ളപ്പണം: പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

Posted on: April 21, 2015 5:01 pm | Last updated: April 21, 2015 at 5:04 pm

moneyന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. മെയ് 12ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതി നിര്‍ദേശം നല്‍കിയത്. കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.