Connect with us

Ongoing News

എ എ പി നേതൃത്വത്തിന് വിമത നേതാക്കളുടെ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: എ എ പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി വിമത നേതാവ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും. നേതാക്കള്‍ പാര്‍ട്ടി ഭരണഘടന ലംഘിക്കുകയായിരുന്നുവെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു. പാര്‍ട്ടിയുടെ ഒരു ഘടകവും ആവശ്യപ്പെടാതെയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിപദം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അച്ചടക്ക സമിതിയുടെ കാരണം കാണിക്കല്‍ നോട്ടീസിനെയും യാദവ് കണക്കിന് വിമര്‍ശിച്ചു.
തനിക്കതിരെ പാര്‍ട്ടി അച്ചടക്ക സമിതി കൈക്കൊണ്ട നടപടിയെയും ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 29ന് ചേര്‍ന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗം നിയമപരമല്ല. തനിക്ക് നോട്ടീസ് അയച്ച അച്ചടക്ക സമിതിയെ പ്രശാന്ത് ഭൂഷണും രൂക്ഷമായി വിമര്‍ശിച്ചു. അച്ചടക്ക സമിതി അംഗമായ പങ്കജ് ഗുപ്ത കളങ്കിത കമ്പനികളില്‍ നിന്ന് പണം പറ്റിയ ആളാണെന്നും ആശിഷ് ഖേതാന്‍ കോര്‍പറേറ്റുകള്‍ക്കായി പെയ്ഡ് ന്യൂസ് ചമച്ചയാളാണെന്നും നോട്ടീസിനുള്ള മറുപടിയില്‍ വിമത നേതാവ് പറഞ്ഞു.
പ്രധാനമായി ചര്‍ച്ചചെയ്യപ്പെടേണ്ട രാഷ്ട്രീയ വിഷയങ്ങള്‍ പാര്‍ട്ടി വേദികളില്‍ നിന്നും മാറ്റിവെച്ചുവെന്ന് യാദവ് ആരോപിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിയമിക്കുന്നതില്‍ പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിക്ക് പൂര്‍ണമായ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇതെല്ലാം പാര്‍ട്ടിയെ അപ്രഖ്യാപിതമായ അത്യാഹിതത്തിലേക്ക് കൊണ്ടെത്തിച്ചു. കെജ്‌രിവാള്‍ പാര്‍ട്ടി നിയമങ്ങള്‍ കൃത്യമായി ലംഘിച്ചെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

Latest