ഹിന്ദു ക്ഷേത്രത്തിന് നേരെ യു എസില്‍ വീണ്ടും അതിക്രമം

Posted on: April 21, 2015 12:02 am | Last updated: April 21, 2015 at 12:02 am

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഹിന്ദു ക്ഷേത്രം അക്രമികള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മോശം ചിത്രങ്ങള്‍ വരച്ച് വികൃതമാക്കി. വടക്കന്‍ ടെക്‌സാസിലെ ഓള്‍ഡ് ലേക്ക് ഹൈലാന്‍ഡിലെ ക്ഷേത്രത്തിന്റെ വാതിലിലാണ് 666 എന്ന നമ്പറും കുരിശടയാളവും പെയിന്റ് ഉപയോഗിച്ച് വരച്ചിരിക്കുന്നത്. അക്രമികളുടെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ക്ഷേത്ര കമ്മറ്റി അംഗം ക്യഷ്ണ സിംഗ് പറഞ്ഞു. ഇതിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ ഡള്ളാസ് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടര്‍ന്ന് വിശ്വാസികള്‍ ക്ഷേത്രത്തിന് ചുറ്റും വേലികെട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രം ശുദ്ധിയാക്കാന്‍ ഹിന്ദുക്കള്‍ക്കൊപ്പം മറ്റു മതസ്ഥരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് രണ്ട് ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം നടന്നിരുന്നു.