ചെന്നൈയുടെ വിജയക്കുതിപ്പിന് രാജസ്ഥാന്റെ തടയിട്ടു; എട്ടു വിക്കറ്റ് ജയം

Posted on: April 19, 2015 8:01 pm | Last updated: April 20, 2015 at 12:01 am

rahaneചെന്നൈ: പരിക്ക് ഭേദമായി തിരിച്ചെത്തിയ നായകന്‍ ഷെയ്ന്‍ വാട്‌സന്റെ ബാറ്റിംഗ് കരുത്തില്‍ തകര്‍ത്തു കളിച്ച രാജസ്ഥാന്‍ റോയല്‍സ് അപരാജിതരായെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ അനായാസം മറികടന്നു. നായകന്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെയും (73) രഹാനയുടെയും (76) അര്‍ധ സെഞ്ചുറി മികവിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്.