ടി സി മാത്യൂവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

Posted on: April 16, 2015 2:52 pm | Last updated: April 16, 2015 at 2:52 pm
SHARE

t c mathewകൊച്ചി: ബി സി സി ഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി സി മാത്യുവിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. ഇടക്കൊച്ചിയില്‍ കെ സി എ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. സ്‌റ്റേഡിയത്തിന്റെ പ്ലാന്‍ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ലണ്ടന്‍ ആസ്ഥാനമായ ഹോക്കിംഗ്‌സ് കമ്പനിക്ക് 88 ലക്ഷം രൂപ അനധികൃതമായി കൈമാറിയെന്നാണ് ആരോപണം. എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊച്ചിയിലെ ഓഫീസിലാണു ചോദ്യംചെയ്യല്‍ നടന്നത്.

എന്നാല്‍ ലണ്ടന്‍ കമ്പനിക്ക് പണം കൈമാറിയത് നിയമപരമായാണെന്ന് ടി സി മാത്യൂ മാധ്യമങ്ങളോട് പ്രതികരിച്ചു. 88 ലക്ഷം രൂപ കമ്പനിക്ക് നല്‍കേണ്ടതാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ഥിരം ശക്തികളാണ് സംഭവത്തിന് പിന്നിലെന്നും ടി സി മാത്യു ആരോപിച്ചു.