ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്

Posted on: April 15, 2015 2:58 pm | Last updated: April 15, 2015 at 9:26 pm

party congress

വിശാഖപട്ടണം: തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നു സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച അടവുനയ കരട് നയരേഖയുടെ ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഇക്കാര്യം പറഞ്ഞത്. അടവു നയം രൂപവല്‍കരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം വേണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടു.

കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച വി വി ദക്ഷിണാമൂര്‍ത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദക്ഷിണാമൂര്‍ത്തിക്ക് പുറമെ പി രാജീവ് ആണ് കേരള ഘടകത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ സംസാരിച്ചത്.