ഗ്യാസ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

Posted on: April 13, 2015 9:43 pm | Last updated: April 14, 2015 at 5:54 pm
SHARE

lpgകൊച്ചി: ഭാരത് ഗ്യാസ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. ലേബര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ലോറി ഡ്രൈവര്‍മാരുടെ സമരം മൂലം കൊച്ചിയിലും പരിസരങ്ങളിലും പാചക വാതക ക്ഷാമം രൂക്ഷമായിരുന്നു.

ഈ മാസം 23 നകം എല്ലാ ലോറികളിലും ക്ലീനര്‍മാരെ നിയമിക്കുമെന്ന് ലോറി ഉടമകള്‍ അറിയിച്ചു. പത്തുദിവസത്തിനകം പാചകവാതക വിതരണം സാധാരണ നിലയില്‍ എത്തിക്കാനാകുമെന്ന് ബിപിസിഎല്‍ അധികൃതര്‍ അറിയിച്ചു.