ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധിക തുക ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Posted on: April 13, 2015 8:08 pm | Last updated: April 13, 2015 at 8:08 pm
SHARE

whatsapp-free-appന്യൂഡല്‍ഹി: വാട്‌സ് ആപ്പ്, യൂട്യൂബ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും അധിക തുക ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കോടിക്കണക്കിനാളുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ ശൃംഖലയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് കമ്പനികള്‍ പറയുന്നത്.അതിനാല്‍ ശൃംഖലയുടെ ശേഷി കൂട്ടുന്നതിലേക്കുവേണ്ടിവരുന്ന ചെലവ് ഇവയുടെ ഉപയോക്താക്കളോ ഇത്തരം ഓണ്‍ലൈന്‍ കമ്പനികളോ നല്‍കണം എന്നാണ് കമ്പനികള്‍ പറയുന്നത്.

ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ച ട്രായ് ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടി. കമ്പികളുടെ നീക്കം ഭാവിയില്‍ ഇന്റര്‍നെറ്റ് രംഗത്തെ കുത്തകവല്‍ക്കരണത്തിന് കാരണമാവുമെന്നതിനാല്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സേവ് ദ ഇന്റര്‍നെറ്റ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴി 24 മണിക്കൂറിനകം നിര്‍ദേശങ്ങളെ എതിര്‍ത്ത് 27,000 ഇ-മെയിലുകള്‍ ട്രായ്ക്ക് കിട്ടിക്കഴിഞ്ഞു. ഇന്ത്യയിലെ സംഭവ വികാസം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.