കണ്ണൂരില്‍ പെട്രോള്‍ പമ്പ് സമരം ഒത്തുതീര്‍ന്നു

Posted on: April 13, 2015 7:53 pm | Last updated: April 14, 2015 at 5:53 pm
SHARE

petrolകണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ടു ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തി വന്ന പണിമുടക്ക് ഒത്തുതീര്‍ന്നു. കസ്റ്റമറി ബോണസ് അഥവാ നാട്ടുനടപ്പു ബോണസ് ആവശ്യപ്പെട്ടായിരുന്നു സമരം. ബോണസ് ആക്ടിനു വിധേയമായി ബോണസ് നല്‍കാമെന്നും, കസ്റ്റമറി ബോണസ് അനുവദിക്കാനാവില്ലെന്നുമായിരുന്നു പമ്പ് ഉടമകളുടെ നിലപാട്.