പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് സ്ഥാനം മോഹിച്ചല്ല: യെച്ചൂരി

Posted on: April 13, 2015 11:01 am | Last updated: April 14, 2015 at 5:53 pm
SHARE

yechuriവിശാഖപട്ടണം: പാര്‍ട്ടിയില്‍ എന്തെങ്കിലും പദവി ലഭിക്കുമെന്ന് ആഗ്രഹിച്ചല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനും തയ്യാറാണെന്നും അദ്ദേഹം വിശാഖപട്ടണത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

അടവു നയം സംബന്ധിച്ച തര്‍ക്കം കാരണം പാരട്ടി കോണഗ്രില്‍ ഇത്തവണ യെച്ചൂരി റിപ്പോര്‍ട്ട് അവതരിപ്പിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറുപടി പറയുകയായിരുന്നു അദ്ദേഹം.