നാല് ജി ബി റാമുള്ള ഇന്ത്യയിലെ ആദ്യ ഫോണുമായി അസുസ്

Posted on: April 12, 2015 8:32 pm | Last updated: April 12, 2015 at 8:32 pm

zen phone2നാല് ജി ബി റാമുള്ള ഇന്ത്യയിലെ ആദ്യ ഫോണെന്ന ഖ്യാതിയുമായി അസൂസ് സെന്‍ഫോണ്‍ 2 ഏപ്രില്‍ വിപണിയിലിക്കും. സെന്‍ഫോണ്‍ 2 നിരയില്‍ മൂന്ന് ഫോണുകളാണ് അസുസ് ഇന്ത്യയിലെത്തിക്കുക. നാല് ജിബി റാമോടു കൂടിയ സെഡ്ഇ551എം എല്‍, രണ്ട് ജി ബി റാമോടു കൂടിയ സെഡ്ഇ551 എം എല്‍, രണ്ട് ജി ബി റാമും അഞ്ചര ഇഞ്ച് എച്ച് ഡി സ്‌ക്രീനുമുള്ള സെഡ്ഇ550 എം എല്‍ എന്നിവയാണവ.

നാല് ജി ബി റാമുള്ള മോഡലാണ് ആദ്യം അവതരിപ്പിക്കുന്നത്. സെന്‍ഫോണ്‍ 2 മോഡല്‍ രണ്ട് ഇന്റേണല്‍ മെമ്മറിയിലുണ്ട്; 32 ജി ബിയിലും 64 ജി ബിയിലും. ഈ രണ്ട് വകഭേദങ്ങളും ഇന്ത്യയില്‍ ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.

2.3 ജിഗാഹെര്‍ട്‌സ് ശേഷിയുള്ള ഇന്റലിന്റെ ക്വാഡ്‌കോര്‍ ആറ്റം സെഡ്3580 പ്രൊസസറാണ് സെന്‍ഫോണ്‍ 2 ലുള്ളത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണില്‍ അസുസിന്റെ സ്വന്തം സെന്‍യുഐ യൂസര്‍ ഇന്റര്‍ഫേസുമുണ്ട്.

13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് സെന്‍ഫോണ്‍ 2 ലുണ്ടാകുക. ബാറ്ററി ശേഷി 3000 എം എ എച്ച്. എല്ലാ മോഡലുകളിലും എസ് ഡി കാര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്.