ബാര്‍ കോഴ: വിഎസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു

Posted on: April 12, 2015 2:15 pm | Last updated: April 13, 2015 at 12:33 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും അന്വേഷണത്തില്‍ ഉള്‍പെടുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജോര്‍ജിനെ ചോദ്യം ചെയ്യണമെന്നും തെളിവുകളും രേഖകളും പിടിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.