ഗവ. താലൂക്ക് ആശുപത്രി വാര്‍ഡ് നവീകരിച്ച് സാന്ത്വനം മാതൃക

Posted on: April 12, 2015 9:34 am | Last updated: April 12, 2015 at 9:34 am

കുറ്റിയാടി: കുറ്റിയാടി സോണ്‍ എസ് വൈ എസി ന്റെയും സിറാജുല്‍ ഹുദായുടെയും ആഭിമുഖ്യത്തില്‍ നവീകരിച്ച കുറ്റിയാടി ഗവ:താലൂക്ക് ഹോസ്പിറ്റല്‍ വാര്‍ഡ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് നാടിന് സമര്‍പ്പിച്ചു. മാര്‍ച്ച് ഒന്നിന് സമാപിച്ച എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ സാന്ത്വനം പദ്ധതിയില്‍ പ്രഖ്യാപിച്ച പുരുഷന്‍മാരുടെ വാര്‍ഡാണ് ആധുനിക സൗകര്യത്തോടെ നവീകരിച്ചത്.
ഇങ്ങിനെ കേരളത്തിലെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ 60 വാര്‍ഡുകളുടെ നവീകരണമാണ് സംസ്ഥാനത്ത് എസ് വൈ എസി ന്റെ കീഴില്‍ നടന്നിട്ടുള്ളത്. ആശുപത്രിയിലേക്ക് ആവശ്യമായ മെഡിസിന്‍ ട്രോളി, ഇഞ്ചക്ഷന്‍ ട്രോളി, വീല്‍ചെയര്‍, ടോര്‍ച്ചുകള്‍, ബെഡ്ഷീറ്റുകള്‍, തലയണ, ബെഡ്‌സൈഡ് ലോക്കര്‍ ബെഡ്, ബക്കറ്റ്കപ്പ്, ക്ലോക്ക് തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത നടേമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹന കൃഷ്ണന്‍, മെഡിക്കല്‍ കോളജ് സഹായി വാദിസലാം സെക്രട്ടറി നാസര്‍ ചെറുവാടി, താലൂക്ക് ഹോസ്പിറ്റല്‍ ആര്‍ എം ഒ ഡോ: സൈതലവി, വാര്‍ഡ് മെമ്പര്‍ കെ.പി ചന്ദ്രി, വി.പി മൊയ്തു, മാക്കൂല്‍ മുഹമ്മദ് ഹാജി, കോരങ്കോട്ട് മൊയ്തു, സജീര്‍ ഇ കെ സംബന്ധിച്ചു.
ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി തുടങ്ങിയവര്‍ വാര്‍ഡ് സന്ദര്‍ശിച്ചു. ഹോസ്പിറ്റലില്‍ എത്രയും പെട്ടെന്ന് കാഷ്വാലിറ്റി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കാന്തപുരം സര്‍ക്കാറിനോട് ആവിശ്യപ്പെട്ടു.