കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു

Posted on: April 11, 2015 11:30 am | Last updated: April 11, 2015 at 11:08 pm

 

t s johnകൊച്ചി: കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി എസ് ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്തായിരിക്കും പാര്‍ട്ടിയുടെ ആസ്ഥാനം. 10 ദിവസത്തിനകം മറ്റു ജില്ലകളില്‍ പാര്‍ട്ടി ഓഫീസുകള്‍ തുറക്കും. പി സി ജോര്‍ജ് പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ജോര്‍ജിനായി പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവും നീക്കിവെച്ചിട്ടില്ലെന്നും ടി എസ് ജോണ്‍ പറഞ്ഞു.

സെക്കുലര്‍ പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനാ ഭാരവാഹികളേയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മാണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. കേരള കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല. മാണിയുടെ ഏകാധിപത്യമാണു നടക്കുന്നത്. പാര്‍ട്ടി യോഗങ്ങള്‍ കൂടാറില്ല. മാണി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നതാധികാര സമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാണി അംഗീകരിച്ചില്ലെന്നും ടി എസ് ജോണ്‍ പറഞ്ഞു.