പി സി ജോര്‍ജിനെതിരെ മാണിയും ജോസ് കെ മാണിയും

Posted on: April 10, 2015 2:50 pm | Last updated: April 11, 2015 at 12:05 am
SHARE

mani-pcന്യൂഡല്‍ഹി: തനിക്കും മകനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ യുഡിഎപിലും ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ എം മാണി. എന്തും നേരിടാന്‍ തയ്യാറാണ്. ആരെയും പേടിയില്ല. ബാര്‍ കോഴക്കേസിലെ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ല. പി സി ജോര്‍ജ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്ഥാനങ്ങളില്‍ നിന്ന മാറ്റിത് കൊണ്ടാണെന്നും മാണി ആരോപിച്ചു.
പി സി ജോര്‍ജ് ഒറ്റുകാരന്റെ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ജോസ് കെ മാണി പറഞ്ഞു. അനാവശ്യമായ വ്യക്തിഹത്യ ആര്‍ക്കെതിരെയും നടത്തരുത്. തെളിവില്ലാത്ത ആരോപണങ്ങളുമായി ജോര്‍ജ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിക്കാന്‍ പി സി ജോര്‍ജിനെ വെല്ലുവിളിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.