ട്രായ് നാഷണല്‍ റോമിംഗ് റേറ്റുകള്‍ കുറച്ചു

Posted on: April 9, 2015 7:50 pm | Last updated: April 10, 2015 at 12:04 am

roamingന്യൂഡല്‍ഹി: ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നാഷണല്‍ റോമിംഗ് നിരക്കുകള്‍ കുറച്ചു. ലോക്കല്‍ കോളുകളുടെ റോമിംഗ് നിരക്ക് ഒരു രൂപയില്‍ നിന്നും 80 പൈസയായും എസ് ടി ഡി കോളുകളുടേത് 1.50ല്‍ നിന്ന് 1.15 ആയുമാണ് കുറച്ചിരിക്കുന്നത്. ഇന്‍കമിംഗ് കോളുകളുടെ നിരക്ക് 75 പൈസയായിരുന്നത് 45 പൈസയായും കുറച്ചു.

ലോക്കല്‍ എസ് എം എസ് ചാര്‍ജ് ഒരു രൂപയായിരുന്നത് 25 പൈസയായും എസ് ടി ഡി എസ് എം എസ് ചാര്‍ജ് 1.50 രൂപയായിരുന്നത് 38 പൈസയായുമാണ് കുറച്ചിരിക്കുന്നത്.

പുതിയ നിരക്കുകള്‍ പ്രകാരം റോമിംഗ് കോള്‍ നിരക്കുകളില്‍ 20 ശതമാനത്തിന്റേയും എസ് എം എസ് നിരക്കുകളില്‍ 75 ശതമാനത്തിന്റേയും കുറവുണ്ടാകും. മെയ് ഒന്നു മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.