ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് പകരം പുതിയത് പണിയുമെന്ന് ആര്‍ ടി എ

Posted on: April 9, 2015 5:00 pm | Last updated: April 9, 2015 at 5:56 pm

ദുബൈ: നിലവിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് പകരം പുതിയ പാലം നിര്‍മിക്കുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. മണിക്കൂറില്‍ 24,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്ന രീതിയിലാവും പാലം പണിയുകയെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി. അല്‍ ഇത്തിഹാദ് ്ര്രബിഡ്ജ് എന്ന പേരിലാവും പാലം നിര്‍മിക്കുക. പാലം പണിയുന്നതോടെ നിലവിലെ പാലത്തെ ഷെറാട്ടണ്‍ ഗേറ്റ് വേയിലേക്ക് മാറ്റും. ബര്‍ദുബൈയില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിനെയും ദേരയില്‍ ഉമര്‍ ബിന്‍ അല്‍ ഖത്താബ് റോഡിനെയും ബന്ധിപ്പിച്ചാവും ഈ പാലം നിലകൊള്ളുക. ഇത് യാഥാര്‍ഥ്യമാവുന്നതോടെ പുതുതായി നിര്‍മിക്കുന്ന പാലത്തില്‍ വാഹനങ്ങളുടെ ആധിക്യം കുറക്കാനും സാധിക്കും. ഇരുദിശകളിലുമായി 12 ട്രാക്കുകളാവും ഇത്തിഹാദ് ബ്രിഡ്ജില്‍ നിര്‍മിക്കുക.