ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് വി എസ്; മന്ത്രിമാര്‍ ഞരമ്പുരോഗികള്‍: വൈക്കം വിശ്വന്‍

Posted on: April 9, 2015 3:20 pm | Last updated: April 10, 2015 at 12:04 am
SHARE

vs achuthanandan4_artതിരുവനന്തപുരം: സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് ഡിജിപിക്ക് കത്തയച്ചു. സരിതയുടെ കത്ത് പിടിച്ചെടുക്കണം. ജോസ് കെ മാണി സരിതയെ പീഡിപ്പിച്ചെന്ന് കത്തില്‍ നിന്ന് വ്യക്തമായെന്നും വി എസ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് മന്ത്രിമാര്‍ ഞരമ്പുരോഗം ബാധിച്ചവരെ പോലെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഭരണഘടനാ ലംഘനം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.