എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 20ന്

Posted on: April 8, 2015 4:30 pm | Last updated: April 8, 2015 at 8:25 pm
SHARE

SSLC copy.2015psdതിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ധൃതിപിടിച്ച് ഫലം പ്രഖ്യാപിക്കുന്നതിനെതിരേ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

റെക്കോര്‍ഡ് വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്ന മന്ത്രി അതിനു വേണ്ട സൗകര്യങ്ങളൊരുക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി അധ്യാപക സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഫലം 20ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.