ഷവോമി ഫോണുകള്‍ കൂടുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി വില്‍പനക്കെത്തുന്നു

Posted on: April 7, 2015 6:09 pm | Last updated: April 7, 2015 at 6:09 pm

xiaomiന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഫഌപ്കാര്‍ട്ടുമായുള്ള എക്‌സ്‌ക്ലൂസീവ് പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിച്ചു. ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും ഇനി ഷവോമി ഫോണുകള്‍ വാങ്ങാവുന്നതാണ്. ഇന്നു മുതല്‍ ഈ മൂന്ന് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും ഷവോമി ഫോണുകള്‍ ലഭ്യമാവും.