Connect with us

Malappuram

കരുവാരക്കുണ്ടില്‍ മഞ്ഞപ്പിത്തത്തോടൊപ്പം വയറിളക്കവും പടരുന്നു

Published

|

Last Updated

കാളികാവ്: ജില്ലയുടെ മലയോര മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മമ്പാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുമ്പോള്‍ കരുവാരക്കുണ്ടില്‍ മഞ്ഞപ്പിത്തത്തോടൊപ്പം വയറിളക്കവും ഛര്‍ദ്ദിയും പടരുകയാണ്.
ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് അസുഖം പടരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഏഴ് പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. അതേ സമയം കണക്കുകള്‍ നിരവധി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടയില്‍ പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കി. കുടുംബശ്രീ സി ഡി എസ് പ്രവര്‍ത്തകരാണ് കിണറുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ കലര്‍ത്തുന്നത്.
എന്നാല്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനെതിരെ സഹകരണം കുറവാണ്. പകര്‍ച്ചവ്യാധി പടര്‍ന്ന സാഹചര്യത്തില്‍ അധികൃതര്‍ നടത്തുന്നത് വൈകിയ വെളയിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പകര്‍ച്ചവ്യാധി പടരുമ്പോഴും പഞ്ചായത്തും ആരോഗ്യ വകുപ്പും രംഗത്തെത്താതിനെതിരെ നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ വേനലിലും പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. പ്രദേശത്തെ മിക്ക കിണറുകളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ഇതോടെ വെള്ളത്തിന് നിറ വ്യത്യാസവും വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബോധവത്കരണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. കരുവാരക്കുണ്ട് കേരള പ്രദേശത്താണ് പകര്‍ച്ചവ്യാധികള്‍ പടരുന്നത്. ഇതിനകം 30തിലധികം പേര്‍ മഞ്ഞപ്പിത്തം മൂലം കാളികാവ് സി എച്ച് സി, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികത്സ തേടി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ നിരവധിയാണ്. അധികൃതരുടെ അനാസ്ഥ തന്നെയാണ് ഇവിടേയും പരാതി. വരും ദിവസങ്ങളില്‍ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.

Latest