Connect with us

Malappuram

വൈസനിയം സന്ദേശ യാത്രക്ക് ആവേശകരമായ സ്വീകരണം

Published

|

Last Updated

മലപ്പുറം: ഏപ്രില്‍ 12 മുതല്‍ 16 വരെ നടക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സന്ദേശ യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം. അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് പ്രയാണം തുടങ്ങി.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മുന്നൂറ് ടൗണുകളില്‍ വൈസനിയം സന്ദേശം നല്‍കുന്ന യാത്ര ഇന്ന് കാലത്ത് 8.30 ന് പയ്യനങ്ങാടി, പാണ്ടിക്കാട്, ഇടിമുഴിക്കല്‍, അങ്ങാടിപ്പുറം, മാണൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് പ്രയാണം തുടരും. ഇന്ന് വൈകുന്നേരം ഏഴിന് മഞ്ചേരി, പൂക്കോട്ടൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, ഒതുക്കുങ്ങല്‍ എന്നിവിടങ്ങളില്‍ സന്ദേശ യാത്ര സമാപിക്കും. നിലമ്പൂരില്‍ വി എസ് ഫൈസിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ബാഖവി മേല്‍മുറി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. കൊമ്പന്‍ മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു.
ബശീര്‍ സഅ്ദി വയനാട്, ഹബീബ് സഅ്ദി മൂന്നിയൂര്‍ അസ്‌ലം സഖാഫി മൂന്നിയൂര്‍ പ്രസംഗിച്ചു. പൊന്നാനിയില്‍ എസ്എം എ ജില്ലാ വൈ. പ്രസിഡന്റ് ഖാസിം കോയയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. സൈനുദ്ദീന്‍ ലത്വീഫി, യാസിര്‍ അഹ്‌സനി മൂന്നിയൂര്‍ പ്രസംഗിച്ചു. ചാലിയത്ത് പകര മുഹമ്മദ് അഹ്‌സനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ദേശീയ ട്രഷറര്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണം നടത്തി.
സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, അബ്ദുല്‍ വാരിസ് സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സയ്യിദ് ശഫീക് ബുഖാരി കരുവന്‍തിരുത്തി പ്രസംഗിച്ചു.
മണ്ണാര്‍ക്കാട് കേന്ദ്ര മുശാവറ അംഗം കുമരംപുത്തൂര്‍ എന്‍ അലി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദു ലത്വീഫ് പൂവത്തിക്കല്‍ സന്ദേശ പ്രഭാഷണം നടത്തി.
ഏലംകുളം അബ്ദുല്‍ റശീദ് സഖാഫി, അബ്ദു സ്വമദ് സഖാഫി, ഉവൈസ് സഖാഫി, നാസര്‍ സഖാഫി മണ്ണാര്‍ക്കാട്, സ്വാലിഹ് സഖാഫി പ്രസംഗിച്ചു. കോഴിക്കോട് ഇടിയങ്ങരയില്‍ സയ്യിദ് ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബൂബക്കര്‍ സഖാഫി അരീക്കോട് സന്ദേശ പ്രഭാഷണം നടത്തി. ശിഹാബ് അലി അഹ്‌സനി, റിയാസ് സഖാഫി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest