Connect with us

National

ബീഫ് നിരോധനം തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

Published

|

Last Updated

മുംബൈ: ബീഫ് നിരോധനം തുടക്കം മാത്രമാണെന്നും അടുത്ത ഘട്ടത്തില്‍ എല്ലാ മൃഗബലിയും നിരോധിക്കുമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍. ബീഫ് നിരോധനത്തിനെതിരെ ബേംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹരജിയിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ സുനില്‍ മനോഹര്‍ കോടതിയില്‍ ബോധിപ്പിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നിരോധനം പശുവില്‍ മാത്രം ഒതുക്കിയെന്ന് ജസ്റ്റിസ് വി എം കണ്ടെ, ജസ്റ്റിസ് എ ആര്‍ ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ആരാഞ്ഞു. ഇതിനുള്ള മറുപടിയായാണ് ഇതൊരു തുടക്കം മാത്രമാണെന്ന് എ ജി വിശദീകരിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള നിരോധനം ജനങ്ങള്‍ സംസ്ഥാനം വിട്ടുപോകാന്‍ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. മത്സ്യം നിരോധിക്കുന്ന കാര്യം പരിഗണിക്കരുതെന്നും കോടതി ഹാസ്യരൂപേണ പറഞ്ഞു.

മദ്യത്തിനെന്ന പോലെ മാട്ടിറച്ചി വില്‍പ്പനക്ക് ലൈസന്‍സ് എര്‍പ്പെടുത്തുകാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.