റിനോള്‍ട്ട് ലോഡ്ജി: ഏപ്രില്‍ 9ന് പുറത്തിറങ്ങും

Posted on: April 6, 2015 7:38 pm | Last updated: April 6, 2015 at 7:38 pm
SHARE

Renault-Lodgy-Front-three-fourth-16904റിനോള്‍ട്ടിന്റെ പുതിയ മോഡലായ റിനോള്‍ട്ട് ലോഡ്ജി ഏപ്രില്‍ 9ന് ഇന്ത്യയില്‍ പുറത്തിറങ്ങും. രണ്ടു വ്യത്യസ്ത എഞ്ചിന്‍ ശേഷിയുള്ള മോഡലുകളാണ് റിനോള്‍ട്ട് ലോഡ്ജി എത്തുന്നത്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സുള്ള 84 ബി എച്ച് പി വേരിയന്റും കൂടുതല്‍ കരുത്തേറിയ ആറ് ഗിയര്‍ ബോക്‌സോട് കൂടിയ 108.5 ബി എച്ച് പി എഞ്ചിന്‍ വേരിയന്റും.

4,498 എം എം നീളം, 1,751 എം എം വീതി, 1, 682 ഉയരവുമാണ് റിനോള്‍ട്ട് ലോഡ്ജിക്കുള്ളത്. 2,810 എം എം ആണ് വീല്‍ബേസ്. ഒന്‍പത് ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയിലായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.