കാശ്മീരില്‍ ഭീകരാക്രമണം; മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: April 6, 2015 6:31 pm | Last updated: April 6, 2015 at 6:31 pm
SHARE

borderജമ്മു കാശ്മീര്‍: കാശ്മീരില്‍ നാല് മണിക്കുറിനിടെയുണ്ടായ മൂന്ന് വ്യത്യസ്ത തീവ്രവാദി ആക്രമണങ്ങളില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കെതിരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്.

നേരത്തെ ബാരാമുള്ള പോലീസ് സ്‌റ്റേഷനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഗുലാം മുസ്തഫയെന്ന പൊലീസുകാരനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാമത്തെ ആക്രമണം ഉണ്ടായത് ദക്ഷിണ കശ്മീരിലാണ്. വെടിവെപ്പില്‍ ഒരു സിവിലിയന് പരുക്കേറ്റു. ഇയാള്‍ സുരക്ഷാസേന്ക്ക് വിവരങ്ങള്‍ നല്‍കുന്ന ആളാണ് എന്നാണ് സൂചന.