ആര്‍ എസ് സി യുവ വികസന സഭ: അന്‍വര്‍ സാദത്ത് എം എല്‍ എ അതിഥി

Posted on: April 6, 2015 6:11 pm | Last updated: April 6, 2015 at 6:11 pm
SHARE

AnwarSadathദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും. യുവ സഭയില്‍ നടക്കുന്ന യൂത്ത് പാര്‍ലിമെന്റ്, വിദ്യാര്‍ഥി സഭ സെഷനുകളില്‍ പങ്കെടുത്ത് അദ്ദേഹം യുവജനങ്ങളുമായും വിദ്യാര്‍ഥികളുമായും സംവദിക്കും. പ്രവാസ ലോകത്തെ സാമൂഹിക, അക്കാദമിക രംഗത്തു നിന്നുള്ളവരും എം എല്‍ എയോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കും. ഈ മാസം 10ന് ദുബൈ ഗള്‍ഫ് മോഡല്‍ സകൂളിലാണ് യുവ വികസന സഭ നടക്കുന്നത്.
പ്രവര്‍ത്തന പഥത്തില്‍ രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ വേളയില്‍ ന്യൂജനറേഷന്‍, തിരുത്തെഴുതുന്ന യൗവനം എന്ന സന്ദേശത്തില്‍ ഗള്‍ഫിലെ ആറു രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന വികസനസഭയാണ് യു എ ഇയിലും നടക്കുന്നത്.