സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സിന് പ്രൗഢ തുടക്കം

Posted on: April 6, 2015 10:05 am | Last updated: April 6, 2015 at 10:05 am

ദേളി: ജാമിഅ സഅദിയ്യയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പണ്ഡിതന്‍മാര്‍ക്കുള്ള ഹദീസ് ക്ലാസിന് പ്രൗഢമായ തുടക്കം. സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ക്ലാസ് ശ്രവിക്കാന്‍ നൂറുകണക്കിന് പണ്ഡിതന്‍മാര്‍ എത്തിയിരുന്നു.