ബാര്‍ കോഴ: ചെന്നിത്തലയ്ക്കു പിന്തുണയുമായി ആര്യാടന്‍

Posted on: April 4, 2015 1:28 pm | Last updated: April 4, 2015 at 1:28 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്കു പിന്തുണയുമായി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന്‍ പറഞ്ഞു. കെ. എം. മാണിക്കെതിരേ ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കുകയും മന്ത്രി കെ. ബാബുവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേസെടുക്കാതിരിക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസെടുത്തതില്‍ നിയമവൃത്തങ്ങളടക്കം പലര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്‌ടെന്നു മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.