Connect with us

Malappuram

കൊണ്ടോട്ടി ബ്ലോക്ക് ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരംഭിച്ച ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എയുടേയും എം പിയായിരുന്ന അബ്ദു സമദ് സമദാനിയുടേയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഡയാലിസിസ് സെന്റര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഡയാലിസിസ് ബ്ലോക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദും നിര്‍വഹിച്ചു. പോസിറ്റീവ് ഡയാലിസിസ് സെന്റര്‍ ഇ അഹമ്മദ് എം പിയും വെബ്‌സൈറ്റ് ഉദ്ഘാടനം ഇ ടി മുഹമ്മദ് ബശീര്‍ എം പിയും നിര്‍വഹിച്ചു. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സി ഇ ഒ പി വി മൂസ, ഡോ. എ മൊയ്തീന്‍ കുട്ടി സംസാരിച്ചു.
ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബാര്‍ ഹാജി സ്വാഗതവും ബി ഡി ഒ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. ബ്ലോക്കിന് കീഴിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നും വിവിധ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം സ്വരൂപിച്ചാണ്ഡയാലിസിസ് സെന്ററിനുള്ള ആസ്തി കണ്ടെത്തിയത്. ആധുനിക സംവിധാനത്തോട് കൂടിയ 10 ഡയാലിസിസ് മെഷിനുകളാണ് സെന്ററിലുള്ളത്.
ഒരു ദിവസം 60 രോഗികളെ ഡയാലിസിസിന് വിധേയമാക്കാന്‍ കഴിയും പൂര്‍ണമായും സൗജന്യമായായിട്ടാണ് ചികിത്സ നല്‍കുക. തുടക്കത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കായിരിക്കും ചികിത്സ നല്‍കുക.

Latest