Connect with us

Kerala

ചാവക്കാട്ടെ സദാചാര കൊലപാതകം: രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

തൃശൂര്‍: ചാവക്കാട്ടു നടന്ന സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ പിടിയിലായി. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്, റംഷാദ് എന്നിവരാണു പിടിയിലായത്.

അഞ്ചങ്ങാടിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പരിചയക്കാരിയുടെ വീട്ടിലെത്തിയ യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അഞ്ചങ്ങാടി പുതിയടത്ത് സവാഹീറായിരുന്നു കൊല്ലപ്പെട്ടത്.