Connect with us

Eranakulam

കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായത് 140 കിലോ സ്വര്‍ണം

Published

|

Last Updated

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന യാത്രക്കാര്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 140 കിലോ സ്വര്‍ണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം, ഡിസ്ട്രിക് റവന്യൂ ഇന്റലിജിന്‍സ്, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനറേറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 37 കോടി വിലവരും.
ജനുവരിയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം 81,8,5610 രൂപ വിലവരുന്ന 2728.39 ഗ്രാം സ്വര്‍ണവും, ഫെബ്രുവരിയില്‍ 1,48,15,430 രൂപ വിലവരുന്ന 6900.93 ഗ്രാം സ്വര്‍ണവും ഏപ്രിലില്‍ 1,30,87,080 രൂപ വിലവരുന്ന 4943.8 ഗ്രാം സ്വര്‍ണ്ണവും മെയ്യില്‍ 2,30,12,973 രൂപ വില വരുന്ന 9383.65 ഗ്രാം സ്വര്‍ണവും ഏകദേശം 17802373 രൂപ വിലവരുന്ന 7172.48 ഗ്രാം സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 93,8357 രൂപ വിലവരുന്ന വിദേശ കറന്‍സികളും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 6,42,950 രൂപ വിലവരുന്ന 11696 ഗ്രാം വെള്ളിയും കൊച്ചി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് എയര്‍ ഇന്റിലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംവരെ ഏകദേശം ഒരു കിലോ തൂക്കം വരുന്ന സ്വര്‍ണകട്ടികളാണ് കൊണ്ടും വന്നതെങ്കില്‍ സ്വര്‍ണപിടിത്തം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജീവമായതോടെ വിവിധ രൂപത്തിലാക്കിയാണ് കടുത്തുവാന്‍ ശ്രമിച്ചത്. ഫഌവര്‍വൈസിന്റെ ബ്രാസിന്റെ ഉള്ളില്‍ അതേ രൂപത്തിലാക്കിയും ദ്രാവകരൂപത്തിലാക്കിയും കോയിന്‍ രൂപത്തിലും വിലകൂടിയ മൊബൈലിന്റെ കവറിനുള്ളിലും സ്പൂണ്‍ രൂപത്തിലും ഹാന്‍ഡ് ബാഗിന്റെ ബ്രിഡിംഗ് രൂപത്തിലും ഷീറ്റ് രൂപത്തിലും ഗര്‍ഭനിരോധന ഉറകളില്‍ ഒളിപ്പിച്ച് വയറിനുള്ളില്‍ ഒളിപ്പിച്ചും മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചും ക്രൂഡ് ഓയിലിനുള്ളിലും കൈ ചെയിന്‍ രൂപത്തിലും ചോക്ലേറ്റ് നിറത്തിലുള്ള പൊടി രൂപത്തിലും റിബണ്‍ രൂപത്തിലും മറ്റുമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ചത്.
ഇന്ത്യയിലെ വിവിധ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണവേട്ട നടന്നിട്ടുള്ളത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. അത്യാധുനീക ഉപകരണങ്ങളുടെ കുറവും ജീവനക്കാരുടെ കുറവും ഉണ്ടായിട്ടും കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരുടെ നിരീഷണപാടവവും ആത്മര്‍ഥതയുമാണ് ഇത്രയും സ്വര്‍ണ്ണം പിടികൂടുവാന്‍ കഴിഞ്ഞത്.
കൊച്ചിയില്‍ എത്തുന്ന വിദേശ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധത്തില്‍ പരിശോധനകള്‍ നടത്തിയാണ് അനധികൃതമായി കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുകയും ജീവനക്കാരെ ആവശ്യത്തിന് നിയോഗിക്കുകയും ചെയ്താല്‍ അനധികൃതമായി കടത്തുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ളവ കൂടുതല്‍ പിടികൂടുവാന്‍ കഴിയും.
ആദ്യകാലങ്ങളില്‍ വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന പ്രാരബ്ധമുള്ള പ്രായമുള്ളവരെ പ്രത്യേകം പരിശീലിപ്പിച്ചും അല്ലാതെയും സ്വര്‍ണകള്ളക്കടത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കളെയാണ് കൂടുതലായും സ്വര്‍ണം കടുത്തുന്നതിനായി കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്. കൂടാതെ ഇന്ത്യയിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിയുന്ന ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരെയും സ്വര്‍ണ കടത്തിനായി ഉപയോഗിക്കുന്നുണ്ട്.

Latest