Connect with us

Kerala

പിസി ജോര്‍ജിനെ മാറ്റണമെന്ന ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനം; മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം; പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ നയത്തെ എതിര്‍ത്ത എല്ലാവരുടേയും വാദഗതികള്‍ ഹൈക്കോടതി വിധിയോടെ ഇല്ലാതായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴ ആരോപണം അടുത്ത ഇലക്ഷന്‍ വരെ നീട്ടിക്കൊണ്ടുപോകാനാണ് ബിജു രമേശിന്റെ ശ്രമം. ഈ രാഷ്ട്രീയ തന്ത്രത്തെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ രാജിവെക്കേണ്ടതില്ല. ബിജു രമേശ് നല്‍കിയെന്നു പറയുന്ന ഓഡിയോ സിഡിയില്‍ ഒന്നുമില്ല. നാഥനില്ലാത്ത ആരോപണങ്ങളുടെ പിറകെ പോകേണ്ട ഗതികേടാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest