കാശ്മീരില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികനും പൊലീസുകാരനും കൊല്ലപ്പെട്ടു

Posted on: April 2, 2015 11:01 am | Last updated: April 2, 2015 at 11:19 pm

borderശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബരാമുള്ളയില്‍ വീണ്ടും സൈന്യവുമായി ഭീകരര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് ഗ്രാമീണര്‍ക്കും ഒരു സൈികനും പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ കാശ്മീരിലെ പഠാനില്‍ ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തിയിലെ ഹാര്‍ദൂഷൂര ഗ്രാമത്തില്‍ ഭീകരര്‍ നുഴഞ്ഞുകയിറിയെന്ന സംശയത്തെതുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ വെടിവെപ്പ്.
തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ പൊലീസും തിരിച്ചടിച്ചു. ഇതോടെ സൈന്യവും പൊലീസിനൊപ്പം ചേരുകയായിരുന്നു. മൂന്ന് തീവ്രവാദികള്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്.