റഷ്യയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 54 മരണം

Posted on: April 2, 2015 9:39 am | Last updated: April 2, 2015 at 11:19 pm
SHARE

_trawlerമോസ്‌കോ: ഓസ്‌കോട്‌സ്‌ക് കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 54 പേര്‍ മരിച്ചു. 132 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 54 പേരുടെ മരണം സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 63 പേരെ രക്ഷപ്പെടുത്തി.
മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. 25ലേറെ മത്സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ബോട്ട് മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല. റഷ്യക്കു പുറമേ ലാത്വിയ, യുക്രൈന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.