സ്വലാഹുദ്ദീന്‍ അയ്യൂബി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാന്തപുരം കൈമാറി

Posted on: April 2, 2015 5:30 am | Last updated: April 2, 2015 at 5:33 am
SHARE

പടിഞ്ഞാറങ്ങാടി: പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി എജ്യുക്കേഷനല്‍ കോംപ്ലക്‌സിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള പതാക അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അയ്യൂബി സാരഥികള്‍ക്ക് കൈമാറി. കാസര്‍കോട് ജാമിഅ സഅദിയ്യയില്‍ നടന്ന ചടങ്ങില്‍ അയ്യൂബി ഭാരവാഹികളായ അബ്ദുല്‍ കബീര്‍ അഹ്‌സനി, അബ്ദുറസാഖ് സഅദി ആലൂര്‍ എന്നിവരാണ് പതാക ഏറ്റുവാങ്ങിയത്. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി, ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. മെയ് 10 – 14 തിയ്യതികളില്‍ പറക്കുളത്താണ് സ്വലാഹുദ്ദീന്‍ അയ്യൂബി സമ്മേളനം.