Connect with us

Kerala

ടോം ജോസിനെതിരായ പരാതി: രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കി

Published

|

Last Updated

തിരുവനന്തപുരം:വിവാദ ഭൂമി ഇടപാടില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടോം ജോസിനെതിരായ ഹര്‍ജിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത സമയം നല്‍കി. കഴിഞ്ഞ ആഴ്ച ഹര്‍ജി പരിഗണിച്ച ലോകായുക്ത ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ ഹാജരാക്കിയിരിക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കുവാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്നും, ലോകായുക്തയുടെ ഉത്തരവ് ലഭിക്കുവാന്‍ വൈകിയെന്നും ഹര്‍ജിക്കാരന്‍ രേഖാമൂലം അറിയിച്ചു. ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ച ഡിവിഷന്‍ ബഞ്ച് മൂന്ന് മാസത്തെ സമയം അനുവദിച്ചു.
2010ല്‍ കേസുമായി ബന്ധപ്പെട്ട് ടോം ജോസിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നെങ്കിലും തെറ്റായ വിവരങ്ങളാണ് നല്‍കിയത്. അനുമതിയില്ലാതെ മഹാരാഷ്ട്രയിലെ സിന്‍ദുര്‍ഗാ ജില്ലയില്‍ 50 ഏക്കറോളം എസ്റ്റേറ്റ് വാങ്ങിയതില്‍ അഴിമതിയും, ക്രമക്കേടും നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് നടപടി.